കോടീശ്വരൻമാരുടെ ഇഷ്ടകേന്ദ്രമായി ദുബായ്

0
271

ദുബായ് : ലോകത്ത് ഏറ്റവുംകൂടുതൽ കോടീശ്വരൻമാരുള്ള നഗരങ്ങളുടെ പട്ടികയിൽ 23-ാം സ്ഥാനത്ത് ദുബായ്. ഈ വർഷത്തെ ഹെൻലി ഗ്ലോബൽ സിറ്റിസൺസ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പുതുതായി നടത്തിയ ആഗോള പഠനത്തിൽ 13 ശതകോടീശ്വരന്മാരും 68,000 കോടീശ്വരന്മാരും ദുബായിലുണ്ട്.

അബുദാബി, ഷാർജ, റിയാദ്, ദോഹ എന്നീ നഗരങ്ങൾ ആഗോളപട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു വേഗത്തിൽ വളരുന്നതായും പഠനം വ്യക്തമാക്കുന്നു.

റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കോടീശ്വരനമാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ 20 നഗരങ്ങളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ന്യൂയോർക്കിൽ 345,600 കോടിപതികളാണുള്ളത്. സാൻ ഫ്രാൻസിസ്‌കോ, ലോസ് ആഞ്ജലിസ്, ചിക്കാഗോ, ഹൂസ്റ്റൺ, ഡാലസ് എന്നീ നഗരങ്ങൾ കോടിപതികളുടെ എണ്ണത്തിൽ മികച്ചസ്ഥാനം നിലനിർത്തുന്നുണ്ട്. സ്വകാര്യ സമ്പത്തും നിക്ഷേപ കുടിയേറ്റങ്ങളും അടയാളപ്പെടുത്തുന്ന ഏറ്റവും പുതിയ റിപ്പോർട്ടിൽ ആഗോളതലത്തിലെ ദുബായുടെ മുന്നേറ്റത്തെ പരാമർശിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സേവനങ്ങൾ, എണ്ണ, റിയൽ എസ്റ്റേറ്റ്, ഗതാഗതം തുടങ്ങിയ മേഖലകളിലെ ദുബായിയുടെ സമ്പദ്ഘടന ദൃഢമുള്ളതാണ്. 2030- ഓടെ ഏറ്റവും കൂടുതൽ സമ്പന്നമായ 20 നഗരങ്ങളിലൊന്നായി ദുബായ് മാറുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here