കൂടുതല്‍ ഫുട്ബോള്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തര്‍; ടിക്കറ്റ് ലഭിക്കാത്തവര്‍ക്കും അവസരം

0
195

കൂടുതല്‍ ഫുട്ബോള്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തര്‍. ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് മത്സര ടിക്കറ്റില്ലാത്ത മൂന്ന് പേരെ ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് അതിഥികളായി കൊണ്ടുവരാം. ഇതിനായി നിശ്ചിതഫീസ് അടയ്ക്കണം.

ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയാണ് ഹയ്യാകാര്‍ഡ്. നവംബര്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനത്തിനുള്ള രേഖ കൂടിയാണിത്. ടിക്കറ്റുള്ളവര്‍ക്ക് മാത്രമായിരുന്നു ഹയ്യാകാര്‍ഡ് അനുവദിച്ചിരുന്നത്. അതായത് ടിക്കറ്റ് ലഭിക്കാത്ത താമസക്കാരനല്ലാത്ത ഒരാള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ ഖത്തറിലേക്ക് വരാന്‍ വഴിയുണ്ടായിരുന്നില്ല. പുതിയ പ്രഖ്യാപനത്തോടെ ഈ പ്രതിസന്ധി നീങ്ങുകയാണ്. ഹയാ കാര്‍ഡ് ഉള്ള ഒരാള്‍ക്ക്, ഖത്തറിലുള്ള ആളാണെങ്കിലും പുറത്തുള്ള ആളാണെങ്കിലും മൂന്ന് പേരെ കൂടി അതിഥികളായി കൂടെക്കൂട്ടാം.

ഇവര്‍ ഖത്തറിലേക്ക് വരാന്‍ നിശ്ചിത ഫീസ് അടയ്ക്കണം. 12 വയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ പ്രത്യേക ഫീസ് ഇല്ല. മത്സരം കാണാന്‍ കഴിയില്ലെങ്കിലും ഇവര്‍ക്ക് ഫാന്‍ സോണുകളിലേക്ക് പ്രവേശനം ലഭിക്കും. ലോകകപ്പിന്റെ അവസാവട്ട ടിക്കറ്റ് വില്‍പ്പന സമയം മുതല്‍ ഈ സംവിധാനം കൂടി ആരാധകര്‍ക്ക് ലഭ്യമായി തുടങ്ങും. മലയാളികള്‍ അടക്കമുള്ള നിരവധി ഫുട്ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് ആവേശത്തോടൊപ്പം ചേരാനുള്ള അവസരമാണ് ഖത്തറിന്റെ വണ്‍ പ്ലസ് ത്രീ പാക്കേജ് ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here