കരമനയാറിൽ തീവ്രപ്രളയ സാഹചര്യം; കേരളത്തിലെ 14 ജില്ലകളിൽ കേന്ദ്ര ജല കമ്മീഷന്റെ ജാഗ്രതാ നിർദ്ദേശം

0
164

കേരളത്തിലെ 14 ജില്ലകളിൽ കേന്ദ്ര ജല കമ്മീഷന്റെ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരത്ത് കരമനയാറിൽ തീവ്രപ്രളയ സാഹചര്യമെന്നും ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ വലിയ ഡാമുകളിലും ഇടത്തരം ഡാമുകളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമുകൾ എസ്ഒപി അനുസരിച്ചു ജലം തുറന്ന് വിടണമെന്ന് ജലകമ്മീഷൻ പറഞ്ഞു.

ഇടുക്കി ഇടമലയർ ഡാമുകളിലേക്ക് ഒഴുക്ക് വർദ്ദിക്കുമെന്ന് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. അതിനിടെ, ഇടമലയാർ ഡാം തുറക്കാൻ അനുമതി ലഭിച്ചു. ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 മുതൽ 125 സെന്റിമീറ്റർ വരെ തുറക്കും. 75 മുതൽ 175 ക്യൂമെക്‌സ് വരെ ജലമാണ് ഇതു വഴി പുറത്തേക്കൊഴുക്കുന്നത്. നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here