കണ്ണൂരിലെ കൂട്ടബലാത്സംഗം: ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

0
323

കണ്ണൂരില്‍ തമിഴ്‌നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട്ടുകാരി മലര്‍ എന്നിവരെ അറസ്റ്റ് ചെയ്യും. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു.

ശനിയാഴ്ചയാണ് ജോലി വാഗ്ദാനം നല്‍കി 32-കാരിയായ യുവതിയെ പീഡിപ്പിച്ചത്.ബന്ധുവായ മലരിന്റെ ചാലയിലെ വീട്ടിലാണ് ജോലി അന്വേഷിച്ച് എത്തിയ യുവതി താമസിച്ചിരുന്നത്. വേറെ വീട്ടില്‍ താമസിക്കാമെന്നും അവിടെ നിന്നു ജോലി അന്വേഷിക്കുന്നതാണ് എളുപ്പമെന്നും പറഞ്ഞ് മലര്‍ യുവതിയെ കാഞ്ഞിരയിലെ മറ്റൊരു വീട്ടില്‍ കൊണ്ടു പോയി.

അവിടെ വെച്ച് വിജേഷും മറ്റൊരാളും ചേര്‍ന്ന് ജ്യൂസ് നല്‍കി മയക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here