ഐഫോണ്‍ 14 ഇന്ത്യയില്‍ നാളെയെത്തും; 79,900 രൂപ മുതൽ

0
274

ഫോണിന്റെ 14 സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍. സെപ്റ്റംബര്‍ 16-ഓടെ പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ 14 സീരീസിന്റെ ഇന്ത്യയിലെ വില 79,900 രൂപ മുതലാണ് ആരംഭിക്കുക. അടിസ്ഥാന മോഡലായ ഐഫോണ്‍ 14 ആണ് ഈ വിലയില്‍ ലഭ്യമാകുക.

• ഐഫോണ്‍ ചരിത്രത്തിലെ ആദ്യ 48 എം.പി. ക്യാമറയാണ് 14 പ്രോ ശ്രേണിയില്‍. എക്കാലത്തെയും മികച്ച ക്യാമറ സിസ്റ്റമാണ് ഇതിലെന്നാണ് കമ്പനിയുടെ അവകാശവാദം. ക്വാഡ് പിക്‌സല്‍ സെന്‍സര്‍, സെന്‍സര്‍ ഷിഫ്റ്റ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, 4കെ വീഡിയോ സപ്പോര്‍ട്ട്, ഫോട്ടോണിക് എന്‍ജിന്‍ എന്നിവയാണ് പ്രോ സീരീസിന്റെ ക്യാമറ സവിശേഷതകള്‍.

• ഓള്‍വെയ്‌സ് ഓണ്‍ ഡിസ്പ്ലേ, ക്രാഷ് ഡിറ്റക്ഷന്‍, സാറ്റലൈറ്റ് കണക്ടഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫെസിലിറ്റി, അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ഫീച്ചേഴ്‌സ്, നോട്ടിഫിക്കേഷന്‍സും ആക്ടിവിറ്റീസും അറിയാനുള്ള പുതിയ ഡൈനാമിക് ഐലന്‍ഡ് ഡിസ്പ്ലേ തുടങ്ങിയവയാണ് ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് എന്നിവയിലെ മറ്റു സവിശേഷതകള്‍.

•സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയില്‍ ടെക്‌സ്‌ചേഡ് ആയിട്ടുള്ള മാറ്റ് ഗ്ലാസ് ഡിസൈനുമായിട്ടാണ് ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രോയ്ക്ക് 6.1 ഇഞ്ചും പ്രോ മാക്‌സിന് 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്.ഡി.ആര്‍. ഡിസ്പ്ലേയുമാണുള്ളത്.

• ഐഫോണ്‍ 14 സീരീസിലെ നാല് ഫോണുകളിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ആപ്പിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചറിന് ഉപയോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ അത് തിരിച്ചറിയാനും എമര്‍ജന്‍സി റെസ്‌പോണ്‍സ് സംവിധാനങ്ങളെ വിവരം അറിയിക്കാനും സാധിക്കും. വാഹനങ്ങള്‍ അപകടത്തിലാകുമ്പോള്‍ ശബ്ദങ്ങള്‍, കാബിന്‍ പ്രഷറിലെ വ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഫോണിന് തിരിച്ചറിയാന്‍ സാധിക്കും. ഐഫോണിനെ നേരിട്ട് സാറ്റലൈറ്റുകളുമായി ബന്ധിപ്പിച്ചാണ് എമര്‍ജന്‍സി എസ്.ഒ.എസ്. സംവിധാനം പ്രവര്‍ത്തിക്കുന്നത്.

• ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് എ16 ബയോണിക് ചിപ്പ് സെറ്റുകള്‍. ഗെയിമിങ്, ഫോട്ടോഗ്രഫി, പെര്‍ഫോമന്‍സ്, കണക്ടിവിറ്റി, എല്ലാ വിഭാഗത്തിലും ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ഉറപ്പു വരുത്താന്‍ എ16 ബയോണിക് ചിപ്പ് സെറ്റ് സഹായിക്കുന്നു. എന്നാല്‍ എ15 ബയോണിക് ചിപ് സെറ്റുമായാണ് ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് മോഡലുകളെത്തുന്നത്. അതിവേഗ 5ജി നെറ്റ്്വര്‍ക്കുകളും പുതിയ സീരീസ് മോഡലുകള്‍ സപ്പോര്‍ട്ട് ചെയ്യും.

• ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് ഡിവൈസുകള്‍ നാല് കളറുകളിലും 128 ജിബി, 256 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളിലുമാണ് ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here