ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; ഗ്രീന്‍ഫീല്‍ഡില്‍ കുടുംബശ്രീ നടത്തിയത് 10 ലക്ഷത്തിന്റെ കച്ചവടം

0
176

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തോട് അനുബന്ധിച്ച് നടത്തിയ കച്ചവടത്തിൽ കുടുംബശ്രീ നേടിയത് 10 ലക്ഷം രൂപ. കുടുംബശ്രീ ഒറ്റദിവസം കൊണ്ട് 10.25 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. സ്റ്റേഡിയത്തിന്റെ വിവിധ ഫുഡ് കോര്‍ട്ടുകളിലൂടെയാണ് ഭക്ഷണവിതരണം നടത്തിയത്.

കാണികള്‍ക്ക് പുറമെ, മാച്ച് ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പൊലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്തു.12 കുടുംബശ്രീ യൂണിറ്റുകളാണ് സ്റ്റേഡിയത്തില്‍ ഭക്ഷണമൊരുക്കിയത്. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളുമാണ് കുടുംബശ്രീ സ്റ്റാളില്‍ നിന്ന് വിതരണം ചെയ്തത്. പൊറോട്ട, ചിക്കന്‍ ബിരിയാണി, സമൂസ, പപ്‌സ്, കപ്പ, ബര്‍ഗര്‍, ഇടിയപ്പം തുടങ്ങിയ ഭക്ഷ്യവസ്തുക്കളായിരുന്നു പ്രധാനക്കച്ചവടം.

LEAVE A REPLY

Please enter your comment!
Please enter your name here