‘ആൾക്കൂട്ടത്തിൽ നിന്നൊരാൾ കയറിപ്പിടിച്ചു’; കോഴിക്കോട് മാളിൽ നടിമാർക്കുനേരെ ലൈം​ഗികാതിക്രമം, സംഭവം സിനിമ പ്രമോഷനിടെ

0
302

കോഴിക്കോട് : കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവ നടിമാർക്കെതിരെ ലൈം​ഗിക അതിക്രമം.ഫിലിം പ്രമോഷൻ പരിപാടികൾക്കായി എത്തിയപ്പോഴാണ് രണ്ട് യുവനടിമാർക്കു നേരെ അതിക്രമം ഉണ്ടായത്. കയറി പിടിച്ച ഒരാളെ നടിമാരിൽ ഒരാൾ തല്ലി .

അപമാനിക്കപ്പെട്ടെന്ന് യുവ നടിമർ പറയുന്നു . സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവച്ചത്. യുവ നടിമാരിൽ ഒരാൾ ഇന്ന് പൊലീസിന് പരാതി നൽകും. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി . മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും . ​ദൃശ്യങ്ങൾ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here