യു.എ.ഇ ബംബ്രാണ പ്രീമിയർ ലീഗ്; ബ്രദേഴ്സ് ദുബായ് ചാമ്പ്യന്മാർ

0
201

യു.എ.ഇ: അജ്‌മാൻ തൻബെ ഗ്രൗണ്ടിൽ വെച്ച് നടന്ന യു.എ.ഇ ബംബ്രാണ പ്രീമിയർ ലീഗിൽ ഫൈനൽ മത്സരത്തിൽ മർഹബ ഫയ്റ്റർസിനെ 18 റൺസിന് പരാജയപ്പെടുത്തി ബ്രദേഴ്സ് ദുബായ് ജേതാക്കൾ ആയി. ആദ്യം ബാറ്റ് ചെയ്ത ബ്രദേസ് നിശ്ചിത 3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മർഹബക്ക് നിശ്ചിത 3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് മാത്രമാണ് നേടാൻ ആയത്. ഫൈനലിലെ താരമായി ശിഹാബ് എം.പിയെയും, ടുർണമെന്റിലെ മികച്ച താരമായി ജുനൈദ് ഒ.എംനെയും, മികച്ച ബാറ്സ്മാനായി സലാം ചെല്ലുവിനെയും, മികച്ച ബൗളർ ആയി ഷെബി ബത്തേരിയെയും, മികച്ച വിക്കറ്റ് കീപ്പറായി സുബൈറിനെയും, എമേർജിങ് താരമായി ഷാഹ്‌ലാബിനെയും തിരഞ്ഞെടുത്തു, മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം ജെച്ചു ബത്തേരിയും നേടി.

വിജയികൾക്കുള്ള സമ്മാന ദാനം അബ്ബാസ് മുവ്വം, അറബി വളപ്പ് എന്നിവർ ചേർന്ന് നിർവഹിച്ചു, ചടങ്ങിൽ ഒലിവ് യു.എ.ഇ സാരഥികൾ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here