മോഷ്ടിക്കാന്‍ സ്‌കൂളില്‍ കയറി;ഒന്നും കിട്ടിയില്ല,അരിയെടുത്ത് കഞ്ഞിവെച്ച്കുടിച്ച് കള്ളന്‍ സ്ഥലംവിട്ടു

0
226

കണ്ണൂര്‍: താണക്കടുത്ത മുഴത്തടം ഗവ. യു.പി. സ്‌കൂളില്‍ കയറിയ കള്ളന് ഒന്നും ലഭിച്ചില്ല. ഒടുവില്‍ സ്‌കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് സ്ഥലം വിട്ടു. ഇതിനടുത്തുതന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രി-പ്രൈമറി വിഭാഗം, ഹെഡ്മാസ്റ്റരുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഇവിടെനിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല.

കഴിഞ്ഞദിവസം പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും സമാനമായ കവര്‍ച്ച നടന്നു. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരാള്‍ തന്നെയാണെന്ന് സംശയിക്കുന്നു. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞദിവസം തളാപ്പിലെ ചൈതന്യ ക്ലിനിക്കില്‍ നടന്ന മോഷണത്തെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജിതമായി. മോഷ്ടാവിന്റെതെന്ന് കരുതുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here