പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുപോലെ ആര്‍എസ്എസിനെയും നിരോധിക്കണം: രമേശ് ചെന്നിത്തല

0
259

പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മികച്ച തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും അതുകൊണ്ട് തന്നെ ആര്‍എസ്എസിനെയും ഇത്തരത്തില്‍ നിരോധിക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്. പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. ഇതുപോലെ ആര്‍എസ്എസിനെയും നിരോധിക്കണം. ഇവിടെ വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യത്തില്‍ പോപുലര്‍ ഫ്രണ്ടും ആര്‍എസ്എസും ഒരുപോലെ കുറ്റക്കാരാണ്. രണ്ട് പേരുടെയും സമീപനം തെറ്റാണ്.

കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ന്യൂനപക്ഷ വര്‍ഗീയതയ്ക്കും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും എതിരാണ്. വര്‍ഗീയത ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും ഞങ്ങള്‍ എതിര്‍ക്കും.

ഏത് തരത്തിലുള്ള വര്‍ഗീയതയെയും അവസാനിപ്പിക്കണം എന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. പിന്നെ മറ്റൊരു കാര്യം ഏതെങ്കിലുമൊരു പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അവര്‍ മറ്റൊരു പേരില്‍ വരും. രാജ്യത്ത് ജനങ്ങളില്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങളെ തടുക്കാന്‍ മതേതര ശക്തികള്‍ യോജിച്ച് പോരാടാന്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here