Monday, February 24, 2025
Home Latest news ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു ഓസ്‌ട്രേലിയ; ടീമിൽ ടിം ഡേവിഡും

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു ഓസ്‌ട്രേലിയ; ടീമിൽ ടിം ഡേവിഡും

0
315

അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഓസീസ് സിങ്കപ്പൂരുകാരനായ സൂപ്പര്‍ താരം ടിം ഡേവിഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

26കാരനായ താരത്തിന് ഓസീസ് ആഭ്യന്തര ടീമുകളിലോ ദേശീയ ടീമിലോ കരാറില്ല. മാച്ച് പേമെന്റ് അടിസ്ഥാനത്തിലാണ് താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയത്. വളരെ മികച്ച താരമാണ് ടിം ഡേവിഡ്. അവന്‍ ടീമിലെത്തുന്നത് ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ടിം ഡേവിഡ്. ടി20 ക്രിക്കറ്റിന് അനുയോജ്യമായ പവര്‍ ഹിറ്റിങ് ആണ് ഡേവിഡിന്റെ സവിശേഷത. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതേ ടീം തന്നെയാണ് സെപ്റ്റംബറില്‍ ഇന്ത്യന്‍ പര്യടനത്തിലും പിന്നീട് വിന്‍ഡീസിനും ഇംഗ്ലണ്ടിനും എതിരെ നടക്കുന്ന പരമ്പരയിലും കളിക്കുകയെന്നും സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. ആരണ്‍ ഫിഞ്ച് ആണ് ടീമിന്റെ ക്യാപ്റ്റന്‍.

 

ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റൻ), പാറ്റ് കമ്മിന്‍സ്(വൈസ് ക്യാപ്റ്റൻ), ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗര്‍, ടിം ഡേവിഡ്, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്‌റ്റോയിനിസ്, മാത്യു വെയ്ഡ്, ആദം സാംപ.

 

LEAVE A REPLY

Please enter your comment!
Please enter your name here