ചാലക്കുടിയില്‍ ബിജെപി സ്വതന്ത്ര കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

0
173

ചാലക്കുടി: നഗരസഭ പോട്ട വാർഡിലെ കൗൺസിലർ കോൺഗ്രസിൽ ചേർന്നു. ബിജെപി സ്വതന്ത്രനായിരുന്ന കൗൺസിലർ വത്സൻ ചമ്പക്കരയാണ് കോൺഗ്രസിൽ ചേർന്നത്. പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ചാലക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് വത്സന്‍ ചമ്പക്കരയെ സ്വീകരിച്ചു. ബെന്നി  ബെഹനാന്‍ എംപിയാണ് അംഗത്വം കൈമാറിയത്. സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തെ കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്കാണ് കോണ്‍ഗ്രസ് വഹിച്ചതെന്ന് വത്സന്‍ ചമ്പക്കര പറഞ്ഞു.

കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് ഉപാധികളില്ലാതെയാണ് വരുന്നതെന്നും നമ്മള്‍ ചിന്തിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍  സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി എന്ന രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജനകീയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. സമസ്ത ജനവിഭാഗത്തിന്‍റെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ അംഗത്വം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here