കനത്ത മഴയും പിന്നാലെ ഇപ്പോൾ അനുഭവപ്പെടുന്ന കടുത്ത ചൂടും, കേരളത്തിൽ വരാൻ പോകുന്നത് അതി തീവ്ര വരൾച്ചയെന്ന് ശാസ്ത്ര ലോകം

0
239

ആദ്യം കനത്ത മഴ, ദിവസങ്ങൾക്കം കനത്ത ചൂട്. കഴിഞ്ഞ വർഷത്തെ കാലാവസ്ഥയുടെ തനിയാവർത്തനം ഇക്കുറിയും ദൃശ്യമായതോടെ ചൂട് ഇനിയും ഉയരുമെന്ന സൂചനകൾ നൽകുകയാണ് ശാസ്ത്ര ലോകം. സമാന കാലാവസ്ഥ തുടർന്നാൽ വരൾച്ചയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.

തുടർച്ചയായ ദിവസങ്ങളിൽ ഇപ്പോൾ ചൂട് 32 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കഴിഞ്ഞ വർഷവും സെപ്തംബറിൽ സമാന കാലാവസ്ഥയായിരുന്നു. എന്നാൽ ഒക്‌ടോബറിൽ അതിശക്തമായ മഴ പെയ്യുകയും കൂട്ടിക്കലിൽ ഉൾപ്പെടെ കനത്ത നാശമുണ്ടാവുകയും ചെയ്തു. മഴ ഡിസംബർ വരെ നീണ്ടു നിന്നു. എന്നാൽ ഡിസംബറിന് ശേഷം വീണ്ടും ചൂട് കൂടി കുടിവെള്ള ക്ഷാമംവരെ ഉണ്ടായി. അതേസമയം മഴ നിലച്ചതോടെ നിറഞ്ഞൊഴുകിയ നദികളിൽ പലേടത്തും മണൽക്കുന്നും പാറക്കൂട്ടങ്ങളും മാത്രമാണ്. കിണറുകളിലും കുളങ്ങളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം പ്രതീക്ഷിച്ചതിനേക്കാൾ 14 % മഴ കുറവാണ് ജില്ലയിൽ. ഈ വർഷം ജനുവരി,ഫെബ്രുവരി കാലയളവിൽ മഴയുടെ അളവിൽ 51% കുറവുണ്ടായിരുന്നു. പിന്നാലെ മാർച്ച് മേയ് കാലയളവിൽ 124 ശതമാനം അധിക മഴയും ലഭിച്ചു. കഴിഞ്ഞ വർഷം ഒക്‌ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 127% അധിക മഴയും ലഭിച്ചിരുന്നു.

മുന്നറിയിപ്പുകൾ

മലയോര മേഖലയിലും പടിഞ്ഞാറൻ മേഖലയിലും കുടിവെള്ള ക്ഷാമം.

ശുദ്ധജല വിതരണ പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കണം

പമ്പിംഗ് പ്രശ്‌നവും പൈപ്പ് പൊട്ടലും മറ്റും പരമാവധി കുറയ്ക്കണം

പെയ്ത്തു വെള്ളം നിലനിറുത്താൻ ആവശ്യമായ പദ്ധതികൾ വേണം.

ചൂട് ഇന്നലെ: 33 ഡിഗ്രി

ശാസ്ത്ര നിരീക്ഷകൻ ഡോ.രാജഗോപാൽ കമ്മത്ത് പറയുന്നു.
ഭൂപ്രകൃതിയുടെ മാറ്റമാണിത്. കോൺക്രീറ്റ് കെട്ടിടങ്ങൾ കൂടിയതും ചൂട് വർദ്ധിക്കാൻ കാരണമായി. അന്തരീക്ഷത്തിൽ ഈർപ്പം (ഹുമിഡിറ്റി)​ വർദ്ധിച്ചതിനാൽ ചൂട് ഇരട്ടിയായി അനുഭവപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here