എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു മുസ്ലീംലീഗാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടു പിടിച്ച സി.പി.എം നേതൃത്വമാണിപ്പോള്‍ ലീഗുമായി പോപ്പുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത്. ലീഗിനെതിരെ തീവ്രനിലപാടുളളവരെ ഒരേ വേദിയില്‍ എത്തിച്ചത് സി.പി.എം ആണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷകര്‍ മുസ്ലീംലീഗാണെന്ന എം.വി ജയരാജന്റെ പ്രസ്താവനയോടാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ആര്‍എസ്എസിന് പകരം ഐഎസ്എസ് എന്ന് മുദ്രാവാക്യം വിളിച്ചവരെ ഒപ്പം ചേര്‍ത്തു നിര്‍ത്തി രാഷ്ട്രീയ ഐക്യമുണ്ടാക്കിയവരാണ് തീവ്രസ്വഭാവമുളള സംഘടനകളുടെ വളര്‍ച്ചയ്ക്ക് വളം നല്‍കി ഒപ്പം നിന്നതെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയോടെ ഇടതുപക്ഷം ഭരണം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് ഭീകരവാദ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ലീഗുകാരാണ് പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നതെന്നുമാണ് എം.വി ജയരാന്‍ പറഞ്ഞത്. ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് എന്‍.ഐ.എ പോപുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.