എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

0
224

ഉപ്പള: എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉപ്പള സി.എച്ച് സൗധം മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന പുനഃസംഘടന യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്.

പ്രസിഡന്റായി നമീസ് കുദുകോട്ടിയെയും (മംഗൽപ്പാടി), ജന. സെക്രട്ടറിയായി അൻസാർ വൊർക്കാഡിയേയും (വൊർക്കാഡി), ട്രഷററായി മഷ്ഹൂദ് ആരിക്കടിയെയും (കുമ്പള) തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍: മുഫീദ് പോസോട്ട് ഓർഗനൈസിംഗ് സെക്രട്ടറി, വൈസ് പ്രസിഡന്റുമാര്‍: സുൽത്താൻ പെർള, ഉനൈസ് പൈവളികെ, സയീദ് മീഞ്ച, സെക്രട്ടറിമാര്‍: മർസൂക് ഇച്ചിലങ്കോട്, മുർഷിദ് മൊഗ്രാൽ, മുഹ്താത് പുത്തിഗെ

സവാദ് അംഗഡിമൊഗറിന്റെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി.പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് ടി.എ മൂസ, ജനറൽ സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, എ.കെ ആരിഫ്, സൈഫുള്ള തങ്ങൾ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ, വൈസ് പ്രസിഡൻ്റ് എ മുക്താർ, സെക്രട്ടറി റഹ്മാൻ ഗോൽഡൻ, മണ്ഡലം ജനറൽ സെക്രട്ടറി ബിഎം മുസ്തഫ, ഫാറൂക്ക് ചെക്ക്പോസ്റ്റ്, നാസിർ ഇഡിയ, എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, സെക്രട്ടറിമരയ താഹ തങ്ങൾ, റഹിം പള്ളം, മണ്ഡലം ഭാരവാഹികളായ അൻസാർ പാവൂർ, സുൽത്താൻ പെർള, ജംഷീർ മൊഗ്രാൽ, റുവൈസ് ആരിക്കടി, ജാഫർ പാവൂർ, പി.വൈ ആസിഫ് ഉപ്പള തുടങ്ങിയവർ സംസാരിച്ചു.

മുഫാസി കോട്ട സ്വാഗതവും, മസൂദ് ആരിക്കാടീ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here