ഇങ്ങനെയാണ് എന്റെ വയറ്റിൽ 63 സ്‌പൂണുകൾ എത്തിയത്; രോഗിയുടെ വെളിപ്പെടുത്തൽ കേട്ട് അമ്പരന്ന് ഡോക്ടർമാർ

0
267

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലാ ആശുപത്രിയിൽ 32 കാരനായ രോഗിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 63 സ്റ്രീൽ സ്‌പൂണുകൾ. ആരോഗ്യനില വഷളായതിനെ തുടർന്ന് വിജയ് എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സ്‌പൂൺ കഥ പുറത്താവുന്നത്.

താൻ ഒരു വർഷമായി സ്‌പൂണുകൾ കഴിക്കാറുണ്ടെന്ന് വിജയ് തന്നെ ഡോക്ടർമാരോട് വെളിപ്പെടുത്തുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സ്പൂണുകൾ പുറത്തെടുത്തത്. വിജയ് ഐ.സി.യുവിൽ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഡോ. രാകേഷ് ഖുറാന പറഞ്ഞു.

അതേസമയം മയക്കുമരുന്നിന് അടിമയായിരുന്ന വിജയ് ഡീ അഡിക്ഷൻ സെന്ററിലായിരുന്നിരിക്കെ സെന്ററിലെ ജീവനക്കാർ വിജയെ നിർബന്ധിച്ച് സ്‌പൂൺ കഴിപ്പിച്ചതാണെന്ന് അയാളുടെ കുടുംബം ആരോപിച്ചു. നിലവിൽ കുടുംബം പരാതിയൊന്നും നൽകിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here