സംസ്ഥാന സര്‍ക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടലിനിടെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് 11:45 നു രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ക്കും. വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ തെളിവുകള്‍ പുറത്തു വിടുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും, മുഖ്യമന്ത്രിയുടെ കത്തും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിടുമെന്നാണ് വിവരം.കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
ഗൂഢാലോചനയുടെ ഫലമാണ് സര്‍വകലാശാലയില്‍ നടന്നത്. അതിന്റെ വാസ്തവം കണ്ടുപിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിടുകയാണ്. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഞായറാഴ്ച ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു.
മുഖ്യമന്ത്രി എഴുതിയ കത്ത് നാളെ ഞാന്‍ പുറത്ത് വിടും. അദ്ദേഹം ഏത് കാര്യത്തിനാണ് എന്നില്‍ നിന്നും സഹായം തേടിയതെന്ന് വെളിപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് അറിയിച്ച് അദ്ദേഹം എഴുതിയ കത്ത് ഞാന്‍ നാളെ പുറത്ത് വിടും. അവര്‍ യൂണിവേഴ്സിറ്റിയുടെ നിയന്ത്രണം കൈയ്യിലെടുക്കാന്‍ ശ്രമിക്കുകയാണ്.’ ഗവര്‍ണര്‍ ആരോപിച്ചു.