അടിപ്പാത പോരാ; കുമ്പളയിൽ മേൽപാലം വേണമെന്നാവശ്യം

0
250

കുമ്പള ∙ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ടൗണിന്റെ സംരക്ഷണത്തിന് 200 മീറ്റർ നീളത്തിൽ ഫ്ലൈഓവർ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. കുമ്പള റെയിൽവേ സ്റ്റേഷനും ടൗണിനുമിടയിൽ മേൽപാലം നിർമിച്ചാൽ യാത്രാ ദുരിതത്തിനു പരിഹാരമാകുമെന്ന് വ്യാപാരികൾ പറയുന്നു. ഒപ്പം ടൗണിലെ വ്യാപാരികളുടെ സംരക്ഷണം ഉറപ്പു വരുത്താനും സാധിക്കും.ദേശീയപാതയുടെ ഇരുഭാഗത്തും മതിലുകൾ കെട്ടിപ്പൊക്കുന്നത് കുമ്പള ടൗൺ ഒറ്റപ്പെട്ട് പോകാൻ കാരണമാകും. ഇത് വിദ്യാർഥികൾ അടക്കമുള്ളവരുടെ യാത്രാദുരിതത്തിനും കാരണമാകും. ഫ്ലൈഓവർ അനുവദിച്ചാൽ മാത്രമേ ഇതിനു പരിഹാരം ആകുകയുള്ളൂ. നിലവിൽ കുമ്പളയിൽ റെയിൽവേ സ്റ്റേഷനും ബദർ ജുമാമസ്ജിദിനുമിടയിൽ അടിപ്പാത സംവിധാനമാണ് ദേശീയപാത അധികൃതരുടെ നിർമാണ പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു മേൽപാലമായി ഉയർത്തണമെന്നാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here