ഹിന്ദുക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി: സുപ്രീംകോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര

0
258

തിരുവനന്തപുരം∙ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ഹിന്ദുക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു. താനും ചീഫ് ജസ്റ്റിസ് യു.യു.ലളിതും ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞു.

വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതെന്നും അവർ പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽനിന്നു ചുറ്റുമുള്ളവരോട് ഇന്ദു മൽഹോത്ര പറയുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here