ന്യൂഡൽഹി: കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ വിദ്യാര്‍ഥികളുടെ ഹരജി നാളെ സുപ്രിം കോടതിയിൽ. വിലക്ക് ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീലാണ് നാളെ പരിഗണിക്കുക.
ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് മാർച്ച് 15നാണ് കർണാടക ഫുൾ ബെഞ്ച് വിധി വരുന്നത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് വിധി. ക്ലാസ്സിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളിലെ മുസ്ലിം വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി.