സ്വര്‍ണ്ണക്കട്ടകള്‍ മെര്‍ക്കുറി പൂശി സൈക്കിളിനുള്ളില്‍ കടത്താന്‍ ശ്രമം, കാസര്‍കോട് സ്വദേശികളായ മൂന്നു പേര്‍ കരിപ്പൂരില്‍ പിടിയിൽ

0
276

മലപ്പുറം: കരിപ്പൂരില്‍ സൈക്കിളിനുള്ളില്‍ സ്വര്‍ണ്ണക്കട്ടകള്‍ മെര്‍ക്കുറി പൂശി ഒളിച്ചുകടത്താന്‍ ശ്രമം. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വര്‍ണ്ണം പൊലീസ് പിടികൂടി. കാരിയര്‍ ഉള്‍പ്പടെ മൂന്നു പേര്‍ പിടിയിലായി. ദുബായില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ബഷീറാണ് സൈക്കിളിനുള്ളില്‍ വിദഗ്ദമായി സ്വര്‍ണ്ണം ഒളിപ്പിച്ച് കൊണ്ടുവന്നത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ ഇയാള്‍ രഹസ്യവിവരം ലഭിച്ച പൊലീസിന് മുന്നില്‍ കുടുങ്ങി.

സൈക്കിളിന്‍റെ ഭാഗങ്ങള്‍ പൊലീസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് പരിശോധിച്ചു. ഉള്ളില്‍ നിറയെ സ്റ്റീല്‍ നിറമുള്ള കട്ടകള്‍ കണ്ടെത്തി. ഈ ചെറിയ കട്ടകള്‍ ഉരുക്കി നോക്കിയപ്പോള്‍ സ്വര്‍ണ്ണ നിറമാവുകയായിരുന്നു. മെര്‍ക്കുറി പൂശിയാണ്  സ്വര്‍ണ്ണം ഒളിപ്പിച്ചത്. തൂക്കി നോക്കിയ സ്വര്‍ണ്ണത്തിന് 832 ഗ്രാ തൂക്കമുണ്ട്. സ്വര്‍ണ്ണം ഏറ്റുവാങ്ങാനെത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുള്ള കുഞ്ഞി മുഹമ്മദ് ജാഫര്‍ എന്നിവരും പിടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here