സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, Z ഫ്‌ളിപ്പ് 4 ഇന്ത്യയില്‍- പ്രീബുക്കിങ് തുടങ്ങി, വമ്പന്‍ ഓഫറുകള്‍

0
244

സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലുമെത്തുന്നു. ഫോണിനായുള്ള പ്രീ ബുക്കിങ് ആരംഭിച്ചു. ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്ര വില ആയിരിക്കുമെന്നും ഇപ്പോള്‍ വ്യക്തമായി.

സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4 ബെയ്ജ്,ഗ്രേ ഗ്രീന്‍, ഫാന്റ് ബ്ലാക്ക് നിറങ്ങളിലാണ് വിപണിയിലെത്തുക. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 1,54,999 രൂപയാണ് വില. 12 ജിബി റാം 512 ജിബി സ്റ്റോറേജ് പതിപ്പിന് 1,64,999 രൂപയാണ് വില. 12 ജിബി റാം 1 ടിബി സ്റ്റോറേജ് പതിപ്പിന് 1,84,999 രൂപയാണ് വില.

അതേസമയം ഗാലക്‌സി Z ഫ്‌ളിപ്പ് 4 ഫോണ്‍ ബോറ പര്‍പ്പിള്‍, ഗ്രാഫൈറ്റ്, പിങ്ക് ഗോള്‍ഡ് നിറങ്ങളിലാണ് എത്തുക. ഇതിന്റെ എട്ട് ജിബി റാം 128 ജിബി സ്‌റ്റോറേജ് പതപ്പിന് 89,999 രൂപയും 8 ജിബി റാം 256 ജിബി പതിപ്പിന് 94,999 രൂപയും ആണ് വില.

കസ്റ്റമൈസ് ചെയ്യാനാവുന്ന ഗാലക്‌സി Z ഫ്‌ളിപ്പ് 4 ന്റെ ബെസ്‌പോക്ക് എഡിഷന് ഗ്ലാസ് നിറങ്ങളും, ഫ്രെയിം ഓപ്ഷനുകളും ഉണ്ടാവും. സാംസങ് ലൈവ്, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളില്‍ ലഭിക്കുന്ന ഈ പതിപ്പിന് 97,999 രൂപയായിരിക്കും വില.

പ്രീബുക്ക് ചെയ്യുന്നതെങ്ങനെ?

ഓഗസ്റ്റ് 16 ഉച്ചയ്ക്ക് 12 മണിമുതല്‍ ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനാവും. സാംസങ് ഒഫിഷ്യല്‍ വെബ്‌സൈറ്റിലാണ് ആദ്യം ഇത് ലഭിക്കുക. പിന്നാലെ മുന്‍നിര ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും സൗകര്യമുണ്ടാവും.

പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫറുകള്‍

സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4 മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 34,999 രൂപയുടെ ഗാലക്‌സി വാച്ച് 4 ക്ലാസിക് 46എംഎം 2999 രൂപയ്ക്ക് ലഭിക്കും.

ഗാലക്‌സി Z ഫ്‌ളിപ്പ് 4 മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 31,999 രൂപ വിലയുള്ള ഗാലക്‌സി വാച്ച് 4 ക്ലാസിക് 42എംഎം ബിടി 2999 രൂപയ്ക്ക് ലഭിക്കും.

ഇതോടൊപ്പം 11,999 രൂപയുടെ സാംസങ് കെയര്‍ പ്ലസ് 6000 രൂപയ്ക്ക് ലഭിക്കും.

ഓഗസ്റ്റ് 17 ന് അര്‍ധരാത്രിക്ക് മുമ്പ് സാംസങ് ലൈവിനിടെ ഫോണുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 5199 രൂപയുടെ വയര്‍ലെസ് ചാര്‍ജര്‍ ഡ്യുവോ സൗജന്യമായി ലഭിക്കും.

ഗാലക്‌സി Z ഫ്‌ളിപ്പ് 4 ബെസ്‌ബോക് എഡിഷന്‍ സാംസങ് ലൈവില്‍ വാങ്ങുന്നവര്‍ക്ക് 2000 രൂപയുടെ സ്ലിം ക്ലിയര്‍ കവറും വയര്‍ലെസ് ചാര്‍ജര്‍ ഡ്യുവോയും സൗജന്യമായി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here