ഷാജഹാന്‍ വധക്കേസിലെ പ്രതിയുടെ ഫേസ് ബുക്കില്‍ മുഴുവന്‍ സി പി എം നേതാക്കളൊടൊത്തുള്ള ഫോട്ടോകള്‍.

0
436

പാലക്കാട് മലമ്പുഴയില്‍ സി പി എം പ്രവര്‍ത്തകനായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളിലൊരാള്‍ക്കുള്ള സി പി എം ബന്ധം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു.

ആര്‍ എസ്് എസ് കാരെനെന്ന് സി പി എം പറയുമ്പോഴും പ്രതിയായ നവീന്റെ ഫേസ് ബുക്ക് നിറയെ കോടിയേരി അടക്കമുളള സി പി എം നേതാക്കളൊടുത്തുള്ള ചിത്രങ്ങളാണ്. എന്റെ നേതാവ് എന്ന അടിക്കുറിപ്പോടെ കോടിയേരിയുടെ ഒപ്പം തന്റെ മക്കള്‍ നില്‍ക്കുന്ന ഫോട്ടോയും, നടന്‍ കുഞ്ചാക്കോ ബോബന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്തിപ്പറയുന്ന വീഡിയോയുമെല്ലാം നവീന്റെ  ഫേസ് ബുക്കിലുണ്ട്. എം എം മണി അടക്കമുള്ള എല്ലാ സി പി എം നേതാക്കളുടെയും ചിത്രങ്ങളും ഫേസ് ബുക്ക് പോസ്റ്റുകളിലുണ്ട്്.

ഷാജഹാന്റെ കൊലക്ക് പിന്നില്‍ സി പി എം തന്നെയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനമടക്കമുള്ളവര്‍ ഇന്നലെ തന്നെ സൂചന നല്‍കിയിരുന്നു.

മുഖ്യമന്ത്രിയടക്കമുള്ള ആളുകള്‍ കൊല നടത്തിയത് ആര്‍ എസ എസ് ആണെന്ന് ഉറപ്പിച്ച് പറഞ്ഞുമില്ല. പാലക്കാട്ടെ പ്രമുഖ സി പി എം നേതാക്കളാരും ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടുമില്ല. കോണ്‍ഗ്രസും ബി ജെ പിയും പ്രതിയായ അനൂപിന്റെ ഫേസ് ബുക്ക് പോസ്‌ററുകള്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here