ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി

0
285

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി. സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായാണ് പുതിയ നിയമനം. കൃഷ്ണതേജയാണ് പുതിയ ആലപ്പുഴ കളക്റ്റര്‍. മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്റ്ററായി നിയമിച്ചതില്‍ അതിശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ആലപ്പുഴയിലെത്തിയ ശ്രീറാമിനെ കോണ്‍ഗ്രസും ലീഗും ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

ശ്രീറാമിന്റെ നിയമനത്തിനെതിരെ കാന്തപുരം എ പി വിഭാഗം അടക്കമുള്ള നിരവധി മുസ്‌ളീം സംഘടനകള്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കനത്ത സമ്മര്‍ദ്ധത്തിലാവുകയും ചെയ്തു. സി പി എം സഹയാത്രികനായ കാന്തപരം ഇക്കാര്യത്തില്‍ കടുത്ത നിലപാടാണ് സര്‍ക്കാരിനെതിരെ കൈക്കൊണ്ടിരുന്നതും. ഇതേ തുടര്‍ന്ന് സര്‍ക്കാന് മുന്നില്‍ ശ്രീറാമിനെ മാറ്റുക എന്നതല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here