വിജയ് പ്രചോദനം, രാഷ്ട്രീയം പയറ്റാൻ തൃഷയും; കോൺഗ്രസിലേക്കെന്ന് സൂചന

0
222

ചെന്നൈ ∙ തെന്നിന്ത്യൻ ചലച്ചിത്രതാരം തൃഷ രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നു. കോൺഗ്രസിൽ ചേരാനാണു നടിയുടെ തീരുമാനമെന്നാണു തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും താരത്തിന്റെ എൻട്രിയെന്ന് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു.

ജനസേവന‍ത്തിലൂടെ രാഷ്ട്രീയത്തിലും സജീവമായ നടൻ വിജയ്‌ ആണു തൃഷയുടെ പ്രചോദനമെന്നാണു തമിഴകത്തുനിന്നുള്ള വാർത്ത. രാഷ്ട്രീയപ്രവേശനത്തെപ്പറ്റി തൃഷ (39) ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‌മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനാണ്’ തൃഷയുടെ പുറത്തുവരാനിരിക്കുന്ന സിനിമ. ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ‘കുന്തവി’ രാജ്ഞിയെയാണ് തൃഷ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here