മഞ്ചേശ്വരത്ത് എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റില്‍

0
370
മഞ്ചേശ്വരം: വീണ്ടും മാരകമായ മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സലീം (42), ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മഞ്ചേശ്വരത്തെ ഒരു കെട്ടിടത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് ഇവരില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. മൂന്ന് ഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ഒരു മാസത്തിനിടെ 10 ഓളം എംഡിഎംഎ വേട്ടയാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായി നടത്തിയിട്ടുള്ളത്. മയക്കുമരുന്ന് വേട്ടയ്ക്ക് എസ്‌ഐ എം അന്‍സാര്‍, അഡീഷണല്‍ എസ്‌ഐ ടോണി ജെ മറ്റം എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here