ഭർത്താവുമായുള്ള തർക്കം; മക്കളുമായി യുവതി കിണറ്റിൽ ചാടി; നാല് കുട്ടികൾക്കും ദാരുണാന്ത്യം; അമ്മ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

0
283

ജയ്പൂർ: വീട്ടിലെ നിരന്തരമായ വഴക്കിനെ തുടർന്ന് ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ നാല് കുട്ടികളെയും കൊണ്ട് യുവതി കിണറ്റിൽ ചാടി. സംഭവത്തിൽ നാല് കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ അജ്മീർ ജില്ലയിലാണ് സംഭവം. നാല് കുട്ടികളിൽ ഇളയത് ഒരു മാസം പ്രായമുള്ള കുഞ്ഞായിരുന്നു. മംഗല്യവാസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 32കാരിയായ മാത്യയാണ് കുട്ടികളെയും കൊണ്ട് വെള്ളിയാഴ്ച കിണറ്റിൽ ചാടിയത്. കോമൾ (4), റിങ്കു (3), രാജ്‌വീർ (2), ദേവരാജ് എന്നിവരാണ് മരിച്ചതെന്ന് എസ്എച്ച്ഒ സുനേജ് ടാഡ അറിയിച്ചു.

മരിച്ച മൂത്ത മൂന്ന് കുട്ടികളുടെയും മൃതദേഹം രാത്രിയിൽ കണ്ടെടുത്തെങ്കിലും ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തതെന്നും പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോഡുറാം ഗുർജാർ എന്നയാളാണ് യുവതിയുടെ ഭർത്താവ്. ഇയാൾ കർഷകനാണ്. സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും എസ്എച്ച്ഒ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here