ഫ്രീകിക്ക് താരം ഫിദ ഫാത്തിമയ്ക്ക് ഖത്തർ ലോകകപ്പ് കാണാൻ അവസരം

0
254

ഓർക്കുന്നില്ലേ സ്‌കൂളിൽ വെച്ച് നടന്ന ഫുട്‍ബോൾ മത്സരത്തിൽ ഫ്രീകിക്ക് അടിച്ച് താരമായ ഫിദ ഫാത്തിമയെ. ഫിദയ്ക്ക് ഖത്തറിൽ വെച്ച് നടക്കുന്ന ലോകക്കപ്പ് കാണാൻ അവസരം ലഭിച്ചെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലപ്പുറം തിരൂർക്കാട് സ്വദേശിനിയാണ് ഫിദ ഫാത്തിമ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിലാണ് ഫിദയുടെ കിടിലൻ ഫ്രീ കിക്ക്. ഫിദയുടെ മത്സര വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഫിദയുടെ ഇഷ്ടതാരം റൊണാൾഡോയാണ്. അദ്ദേഹത്തിന്റെ കളികാണാനാണ് അവസരം ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. ദോഹയിലെ ഗോ മുസാഫർ ട്രാവെൽസ് ഉടമ ഫിറോസ് നാട്ടു ആണ് ലോകകപ്പിൽ പോർച്ചുഗൽ-ഉറുഗ്വായ് മത്സരം കാണാനുള്ള ടിക്കറ്റും വിമാന യാത്ര ടിക്കറ്റും വാഗ്ദാനം ചെയ്തത്. ഖത്തറിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചുള്ള മത്സരം കാണാനാണ് ഫിദയ്ക്ക് ടിക്കറ്റ് ലഭിച്ചിരിക്കുന്നതെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നവംബർ 28 നാണ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here