പൗരപ്രമുഖൻ ലണ്ടൻ മുഹമ്മദ് ഹാജി അന്തരിച്ചു

0
521

ഉപ്പള(www.mediavisionnews.in):ഉപ്പള സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും പൗരപ്രമുഖനുമായിരുന്ന ഉപ്പള മണ്ണംകുഴിയിലെ ലണ്ടൻ മുഹമ്മദ് ഹാജി (75) അന്തരിച്ചു. വാർദ്ധക്യ സഹചമായ അസുഖം മൂലം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്.

മണ്ണംകുഴി മുൻ ജമാഅത്ത് പ്രസിഡണ്ടായിരുന്ന അദ്ദേഹം നിലവിൽ ഉപ്പള ക്യാൻസർ കെയർ ഫൗണ്ടേഷൻ എം.സി.സി എന്നീ സംഘടനയുടെയും ഉപദേശക സമിതി ചെയർമാനായിരുന്നു. പ്രമുഖ ഹോട്ടൽ വ്യവസായി അബദുല്ല ഹാജി (സംസം ഹോട്ടൽ തിരുവനന്തപുരം) സഹോദരനാണ്. മണ്ണംകുഴി ജമാഅത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here