പെണ്‍കുട്ടികളുടെ കാലില്‍ വീണ് ‘മാപ്പല്ല’ വോട്ട് ചോദിച്ച് വിദ്യാര്‍ഥി നേതാക്കള്‍; വീഡിയോ

0
155

ബാരന്‍: പൊതുതെരഞ്ഞെടുപ്പിന്‍റെ അതേ ചൂടും ആവേശവുമാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനും. പരമാവധി വോട്ട് പിടിച്ച് വിജയകീരിടം ചൂടുക എന്നതു തന്നെയായിരിക്കും മത്സരാര്‍ഥികളുടെ ലക്ഷ്യം. വോട്ടിനു വേണ്ടി ആരുടെ കാലു പിടിക്കാനും മടിയില്ലെന്നു നമ്മള്‍ പറയാറില്ലേ…എന്നാല്‍ കാലില്‍ വീണും വോട്ട് ചോദിക്കാമെന്ന് തെളിച്ചിരിക്കുകയാണ് രാജസ്ഥാനിലെ വിദ്യാര്‍ഥി നേതാക്കള്‍. ബാരനിലാണ് ഈ രസകരമായ കാഴ്ച.

കാമ്പസിലൂടെ വിദ്യാര്‍ഥിനികള്‍ നടന്നുപോകുമ്പോള്‍ നേതാക്കള്‍ അവരുടെ പാദങ്ങളില്‍ തൊട്ടും കാലില്‍ വീണുമാണ് വോട്ട് ചോദിക്കുന്നത്. അസാധാരണമായ പ്രവൃത്തി കണ്ട് പലരും അതിശയത്തോടെ നോക്കുന്നുണ്ട്. ചിലര്‍ ഒഴിഞ്ഞു മാറാന്‍ നോക്കുമ്പോള്‍ പിന്നാലെയെത്തി അവരുടെ കാലില്‍ പിടിച്ചു വലിച്ചൊക്കെയാണ് വോട്ട് തേടല്‍. റോഡില്‍ കൂപ്പുകൈകളോടെ കമിഴ്ന്നു കിടന്നുമൊക്കെയാണ് ചിലര്‍ വോട്ട് ചോദിക്കുന്നത്. കാലില്‍ പിടിച്ച് വോട്ട് തേടുന്നതിന്‍റെ രസകരമായ ദൃശ്യങ്ങള്‍ അണ്‍സീന്‍ ഇന്ത്യ എന്ന ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അവരുടെ പാർട്ടികൾക്ക് അനുകൂലമായി വോട്ട് ചെയ്യാൻ എല്ലാ വിദ്യാർഥി നേതാക്കളും പല തന്ത്രങ്ങളും പരീക്ഷിച്ചു . രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ചയാണ് രാജസ്ഥാനിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ശനിയാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ ഫലം വന്നു തുടങ്ങും.

 

LEAVE A REPLY

Please enter your comment!
Please enter your name here