പിണറായി മുഖ്യമന്ത്രിയായ ശേഷം കൊല്ലപ്പെട്ടത് 22 സി.പി.എം പ്രവർത്തകർ; 16ലും പ്രതികൾ ആർ.എസ്.എസുകാർ

0
333

തിരുവനന്തപുരം: 2016ൽ പിണറായി സർക്കാർ ഭരണത്തിലേറിയ ശേഷം സംസ്ഥാനത്ത്‌ ഇതുവരെ കൊല്ലപ്പെട്ടത് 22സി.പി.എം പ്രവർത്തകർ. ഇതിൽ 16ലും ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരാണ് പ്രതികളെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തായിരുന്നു ആദ്യ കൊലപാതകം. സി.വി രവീന്ദ്രൻ എന്ന പാർട്ടി പ്രവർത്തകനാണ് കൊല്ല​പ്പെട്ടത്. 2016 മേയ് 19ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് മുന്നണി വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനി​ടെ പിണറായി കമ്പിനിമൊട്ടയിലായിരുന്നു ദാരുണ കൊലപാതകം. വിജയാഹ്ലാദ പ്രകടനത്തിലുണ്ടായിരുന്ന രവീന്ദ്രനെ ബോംബെറിഞ്ഞ് വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ​

ആർ.എസ്.എസുകാർ പ്രതികളായ ആറ് കൊലപാതകമാണ് ആ വർഷം മാത്രം നടന്നത്. അതിൽ ചേർത്തലയി​ലെ ഷിബു എന്ന സുരേഷ് ​കൊല്ലപ്പെട്ടത് മുഖ്യമന്ത്രി അധികാരത്തിലേറുന്നതിന് മുമ്പ് 2016 ​െഫബ്രുവരിയിലായിരുന്നു. ബാക്കിയുള്ളവരിൽ രണ്ടുപേരും കണ്ണൂരുകാർ. പയ്യന്നൂരിലെ സി.വി. ധനരാജും വാളാങ്കിച്ചാൽ മോഹനനും. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ശശികുമാർ മേയ് 27നും തിരുവനന്തപുരം കരമന സ്വദേശി ടി സുരേഷ്‌കുമാർ ആഗസ്റ്റ് 13നും കൊല്ല​പ്പെട്ടു. ഈ വർഷമാദ്യം കണ്ണൂർ തലശ്ശേരി പുന്നോലിൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലും ആർ.എസ്.എസ് പ്രവർത്തകരായിരുന്നു പ്രതികൾ.

2016 ഫെബ്രുവരിമുതൽ ഇതുവരെ 23 സി.പി.എം പ്രവർത്തകരാണ്‌ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ആലപ്പുഴയിൽ സിയാദും തിരുവനന്തപുരത്ത്‌ മിഥിലാജ്‌, ഹക്ക്‌മുഹമ്മദ്‌ എന്നിവരും ഇടുക്കിയിൽ ധീരജും കൊല്ലപ്പെട്ട കേസിൽ കോൺഗ്രസുകാരാണ് പ്രതികൾ. എറണാകുളത്ത്‌ അഭിമന്യുവിനെ എസ്‌.ഡി.പി.ഐയും കാസർകോട്ട്‌ ഔഫ്‌ അബ്ദുറഹ്‌മാനെ മുസ്ലിംലീഗും കൊലപ്പെടുത്തി.

2016- 2022 കാലയളവിൽ ആർ.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകർ:

1) ഷിബു (സുരേഷ്‌), ചേർത്തല– ആലപ്പുഴ, 17–02–2016

2) സി വി രവീന്ദ്രൻ, പിണറായി– കണ്ണൂർ, 19–05–2016

3) ശശികുമാർ, ഏങ്ങണ്ടിയൂർ– തൃശൂർ, 27–05–2016

4) സി വി ധനരാജ്‌, പയ്യന്നൂർ– കണ്ണൂർ, 11–07–2016

5) ടി സുരേഷ്‌കുമാർ, കരമന– തിരുവനന്തപുരം, 13–08–2016

6) മോഹനൻ, വാളാങ്കിച്ചാൽ– കണ്ണൂർ, 10–10–2016

7) പി മുരളീധരൻ, ചെറുകാവ്‌– മലപ്പുറം, 19–01–2017

8) ജി ജിഷ്ണു, കരുവാറ്റ– ആലപ്പുഴ, 10–02–2017

9) മുഹമ്മദ്‌ മുഹസിൻ, വലിയമരം– ആലപ്പുഴ 04–03–2017

10) കണ്ണിപ്പൊയ്യിൽ ബാബു– കണ്ണൂർ 07–05–2018

11) അബൂബക്കർ സിദ്ദിഖ്‌- കാസർകോട്‌, 05–08–2018

12) അഭിമന്യു വയലാർ– ആലപ്പുഴ, 05–04–2019

13) പി യു സനൂപ്‌, പുതുശേരി– തൃശൂർ, 04–10–2020

14) ആർ മണിലാൽ, മൺറോതുരുത്ത്‌– കൊല്ലം, 06–12–2020

15) പി ബി സന്ദീപ്‌, പെരിങ്ങര– പത്തനംതിട്ട, 02–12–2021

16) ഹരിദാസൻ, തലശേരി– കണ്ണൂർ, 21–02–2022

17) ഷാജഹാൻ –-പാലക്കാട്‌- 14–08–2022

LEAVE A REPLY

Please enter your comment!
Please enter your name here