പക്ഷഭേദമില്ലാത്ത സംഘടനയാണ് ബാക്കുട സമുദായ സമാജം; അവഹേളിച്ചവർ മാപ്പ് പറയണം

0
410

കുമ്പള: രാഷ്ട്രീയ പക്ഷഭേദമില്ലാത്ത സംഘടനയാണ് ബാക്കുട സമുദായ സമാജമെന്നും സമുദായത്തെ അവഹേളിച്ചവർ മാപ്പ് പറയണമെന്നും ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ആഗസ്റ്റ് ഏഴിന് സമുദായത്തിലെ എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി വിജയികളെ അനുമോദിക്കുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനുമാണ് സ്ഥലം എംഎൽഎയെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി സംഘടിപ്പിച്ചത്. അതിനായി കുറഞ്ഞ വാടകയ്ക്ക് ലഭിച്ച ഒരു ഹാൾ തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചു കൊണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി എംഎൽഎ യെ താറടിക്കുന്നതിനു വേണ്ടി ബാക്കുട സമുദായം വിഎച്ച്പിയുടെയും ആർഎസ്എസിന്റെയും കീഴിലുള്ള സംഘടനയെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത്.

ഞങ്ങൾ എംഎൽഎയ്ക്കൊപ്പം ശക്തമായി നിലകൊള്ളുകയാണെന്നും ദലിതർക്കൊപ്പമെന്ന് കാപട്യം നടിക്കുന്ന, പ്രചരണത്തിന് നേതൃത്വം നൽകിയ എസ്ഡിപിഐ മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഇത്തരം നീയമായ പ്രവർത്തിയിലൂടെ മഞ്ചേശ്വരത്തിന്റെ മതേതരത്വത്തിന് പേരുദോഷം വരുത്തരുതെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

ഈ ദുഷ്പ്രചരണത്തെ മറ്റു പലരും ഏറ്റുപിടിക്കുകയും ഒരു മലയാളം ചാനൽ വ്യാജ വാർത്ത നൽകുകയും ചെയ്തതായി നേതാക്കൾ ആരോപിച്ചു. അപവാദ പ്രചരണം നടത്തിയവർക്കെതിരെ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയതായും മാപ്പ് പറയാത്ത പക്ഷം മുഴുവൻ ദലിത് വിഭാഗങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം വഹിക്കുമെന്നും നേതാക്കൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ സുരേഷ് കുമാർ മംഗൽപാടി, ഉദയ ബെദ്രഡുക്ക, സതീശ് മംഗൽപാടി, ശിവ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here