നെഹ്രുവിനെ തള്ളി, സവര്‍ക്കറെ ഉള്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാരിന്റെ സ്വാതന്ത്ര്യവാര്‍ഷികാഘോഷ പരസ്യം

0
240

കോഴിക്കോട്: സ്വാതന്ത്ര്യവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തില്‍ ജവഹര്‍ലാന്‍ നെഹ്രുവിനെ ഒഴിവാക്കി. വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ വക പരസ്യത്തില്‍നിന്നാണ് നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയത്. പകരം സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, വല്ലഭായി പട്ടേല്‍, ഭഗത് സിങ്, സവര്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങളാണ് മുകളില്‍. താഴെ ലാലാ ലജ്പത് റായി, ബാലഗംഗാധര തിലകന്‍, ബിപിന്‍ ചന്ദ്രപാല്‍, ഡോ. ബി ആര്‍ അംബേദ്കര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൗലാന അബ്ദുള്‍ കാലം ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങള്‍.

അതിനുതാഴെ കര്‍ണാടകയിലെ സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ബിജെപിയുടെ കയ്യില്‍നിന്ന് ഇതില്‍കൂടുതല്‍ പ്രതീക്ഷിക്കാനില്ലെന്ന് ചിത്രം പങ്കുവച്ച് വി ടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

Share it

LEAVE A REPLY

Please enter your comment!
Please enter your name here