ദേശീയപാതയിലെ കുഴി: പരാതിപ്പെടാന്‍ ആപ്പും വെബ്‌സൈറ്റും വരുന്നു; വഴിതെളിച്ചത് കേരള ഹൈക്കോടതി

0
209

ന്യൂഡൽഹി: റോഡിലെ കുഴികൾ മൂലം ഉണ്ടാക്കുന്ന അപകടങ്ങളെത്തുടർന്ന് രാജ്യത്ത് പ്രതിവർഷം ശരാശരി 2300 പേർക്ക് ജീവൻ നഷ്ടപ്പെടുന്നുവെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ 2016 മുതൽ 2020 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ലെ കണക്ക് ഇതുവരെയും കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല.

ഇതിനിടെ ദേശീയപാതയിലെ കുഴികളും, ശോചനീയാവസ്ഥയും അധികൃതരെ അറിയിക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്പും, ഓൺലൈൻ സംവിധാനവും ഉടൻ നിലവിൽ വരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദേശീയപാത അതോറിറ്റിയാണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്. ലഭിക്കുന്ന പരാതികളിൽ നടപടിയെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കും. അതിൽ വീഴ്ച വരുത്തിയാൽ പിഴ ഉൾപ്പടെയുള്ള ശിക്ഷാനടപടികൾ ഈടാക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

റോഡിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നതിലുള്ള ആശങ്ക കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമീപകാലത്ത് പ്രകടിപ്പിച്ചിരുന്നു. ഇത്തരം അപകടങ്ങൾ മനുഷ്യനിർമ്മിത ദുരന്തമാണെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നത്. ഭാവിയിൽ ഇങ്ങനെ ഉണ്ടാകുന്ന അപകടങ്ങൾക്ക് ജില്ലാ കളക്ടർമാർ വിശദീകരണം നൽകേണ്ടി വരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റോഡിലെ കുഴികളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി അറിയിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കുന്നത്.

റോഡുകളിലെ അറ്റകുറ്റ പണികൾ നടത്തുന്നതിൽ വരുത്തുന്ന വീഴ്ചകളെ സുപ്രീം കോടതിയും 2018-ൽ രൂക്ഷമായി വിമർശിച്ചിരുന്നു. വിവിധ സർക്കാർ സംവിധാനങ്ങളിലെ ഏകോപനമില്ലായ്മയാണ് അറ്റകുറ്റ പണികൾകിൽ ഉണ്ടാകുന്ന വീഴ്ചയ്ക്ക് കാരണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here