കൻവർ യാത്രയുമായി ബന്ധപ്പെട്ട് മുസ്ലീംഗായികയുടെ ഗാനം വൈറലായി; ഫത്വവയുമായി ചില മുസ്ലീം പണ്ഡിതര്‍

0
331

മുസാഫർനഗര്‍:  ഉത്തരേന്ത്യയിലെ ഹൈന്ദവ തീര്‍ത്ഥാടന ഉത്സവമായ കൻവാർ യാത്രയ്ക്ക് വേണ്ടി ഗാനം പാടിയ മുസ്ലീം ഗായികയ്ക്കെതിരെ ഫത്വവയുമായി ചില മുസ്ലീം പണ്ഡിതര്‍.  ഹർ ഹർ ശംഭു എന്ന് തുടങ്ങുന്ന ഗാനം പാടി യൂട്യൂബില്‍ ഇട്ട ഉത്തര്‍പ്രദേശിലെ മുസാഫർനഗറില്‍ നിന്നുള്ള ഗായിക ഫർമാനി നാസാണ് വിവാദത്തില്‍പ്പെട്ടത്.

ഈ ഗാനം ഏറെ ശ്രദ്ധ നേടിയപ്പോഴാണ്. ദേവബന്ദിലെ ചില മുസ്ലീം പണ്ഡിതര്‍  ഇതിനെ എതിർത്ത് രംഗത്ത് ഇറങ്ങിയത്. ഇതേസമയം ഹിന്ദു സംഘടനകൾ ഫർമാനി നാസിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

മുസാഫർനഗർ ജില്ലയിലെ രത്തൻപുരി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന മുഹമ്മദ്പൂർ മാഫി ഗ്രാമത്തിലാണ് ഫർമാനി നാസ് താമസിക്കുന്നത്. ഇവര്‍ മീററ്റിലെ ഛോട്ടാ ഹസൻപൂർ ഗ്രാമത്തിൽ താമസിക്കുന്ന ഇമ്രാനെ 2017 വിവാഹം കഴിച്ചു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും പീഡനം ആരംഭിച്ചെന്നാണ് ഫർമാനി പറയുന്നത്.

മകന്‍റെ തോണ്ടയിലെ അസുഖമാണ് പീഡനത്തിന് കാരണമായത്. ഒപ്പം കുട്ടിയുടെ ചികില്‍സയ്ക്കും മാറ്റുമായി ഫർമാനിയുടെ വീട്ടില്‍ നിന്നും പണം വാങ്ങിവരാനും ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് ഫർമാനി ആരോപിക്കുന്നു.

പീഡനം സഹിക്കാതെ ഭര്‍ത്താവിന്‍റെ വീട് ഉപേക്ഷിച്ച  ഫർമാനി മകന്‍റെയൊപ്പം ഇപ്പോള്‍ അമ്മയുടെ സഹോദരന്‍റെ വീട്ടിലാണ് താമസിക്കുന്നത്. നന്നായി പാടുന്ന ഫര്‍മാനിയുടെ ശബ്ദം കേട്ട് ഇവര്‍ താമസിക്കുന്ന ഗ്രാമത്തിലെ രാഹുല്‍ എന്ന ചെറുപ്പക്കാരനാണ് ഇവരെ അയാളുടെ യൂട്യൂബില്‍ ഒരു ഗാനം പാടാന്‍ സമീപിച്ചത്. ഇയാള്‍ക്ക് വേണ്ടി ഫര്‍മാനി പാടുകയും അത് റെക്കോഡ് ചെയ്ത് അയാള്‍ യൂട്യൂബില്‍ ഇടുകയും ചെയ്തു. ഇത് വൈറലായതോടെയാണ് പ്രശ്നം ആരംഭിച്ചത്.

തുടര്‍ന്ന് ഇവര്‍ ഗായികയായി അറിയപ്പെടുകയും. ഇന്ത്യന്‍ ഐഡിയല്‍ ഷോയില്‍ അടക്കം പാടുവാന്‍ പോയി. ഇതിനൊപ്പം തന്നെ യൂട്യൂബ് ചാനലില്‍ കുട്ടികള്‍ക്കുള്ള ഗാനങ്ങളും മറ്റും പാടി ഈ ഗായിക പ്രശസ്തയായി. അതിനിടെയാണ് കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുന്‍പ് കന്‍വാര്‍ യാത്രയ്ക്ക് ആദരവ് അര്‍പ്പിച്ച്  ശിവശംഭു എന്ന ഭക്തിഗാനം  റെക്കോർഡ് ചെയ്ത് അത് യൂട്യൂബ് ചാനലിൽ ഇട്ടു. സോഷ്യൽ മീഡിയയിൽ ഈ ഗാനം  വൈറലായതോടെയാണ് ഫെർമാനി വിവാദത്തിലായത്.  ഈ ഗാനം വൈറലായതിന് പിന്നാലെയാണ് ദേവബന്ദിയിലെ ചില മുസ്ലീം പുരോഹിതന്മാര്‍ ഇതിനെ എതിർത്ത് രംഗത്ത് എത്തിയത്.

ദേവബന്ദി മുഫ്തി അർഷാദ് കാസ്മി എന്ന മുസ്ലീം പുരോഹിതന്‍ പിടിഐയോട് പറഞ്ഞത് ഇതാണ്, “ഇസ്ലാമിൽ പാട്ടും നൃത്തവും നിയമവിരുദ്ധമാണ്.” അല്ലാഹുവിൽ നിന്ന് ‘തൗബ’ (മാപ്പ്) തേടാൻ  നാസിനോട് ആവശ്യപ്പെടുമെന്നാണ്. ദാറുൽ ഉലൂം ദയൂബന്ദ് ഗായികയ്ക്കെതിരെ ഫത്വ പുറപ്പെടുവിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, സഹാറൻപൂർ ആസ്ഥാനമായുള്ള മത സ്ഥാപനത്തിന്റെ വക്താവ് ഇത് തള്ളിക്കളയുകയും ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് പറയുന്നു.  അതേ സമയം ഫർമാനി നാസിനെ പിന്തുണച്ച് ഹിന്ദു സംഘടനയുടെ ആളുകളും രംഗത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here