ക്ലാസ് റൂമില്‍ വെച്ച് അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; അധ്യാപകന് 79 വര്‍ഷം കഠിന തടവും പിഴയും

0
359

അഞ്ച് യുപി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ക്ലാസ് റൂമില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെ 79 വര്‍ഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷിച്ചത്.

2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെയുള്ള കാലയളവിലായിരുന്നു പീഡനം നടന്നത്. 2014 ഫെബ്രുവരി 23 നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. അഞ്ച് കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇതില്‍ ഒരു കുട്ടി കോടതിയില്‍ മൊഴി മാറ്റിയിരുന്നു.

സംഭവത്തില്‍ അധ്യാപകനെ പിന്നീട് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു. സ്‌കൂളിലെ പ്രധാനാധ്യാപികയും ഹെല്‍പ്പ് ഡസ്‌ക് ടീച്ചറും കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതായിരുന്നു ഇവരുടെ മേല്‍ ചാര്‍ത്തിയ കുറ്റം. ഇവരെ കോടതി വെറുതെ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here