കുളിമുറിയിലേക്ക് തോർത്തെത്തിക്കാൻ വൈകി; ഭർത്താവിന്റെ ക്രൂര മർദനമേറ്റ യുവതിക്ക് കണ്ണിന്റെ കാഴ്ച നഷ്ടമായെന്ന് പരാതി

0
409

മലപ്പുറം: വാഴയൂരിൽ ഭർത്താവിന്റെ ക്രൂര മർദനത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് പരാതി നല്‍കിയത്. നിസാര കാര്യങ്ങൾക്ക് ക്രൂരമായി മർദിക്കുന്ന ഭർത്താവ് കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ബെൽറ്റുകൊണ്ട് ആക്രമിച്ചു ,ബെൽറ്റ് കൊണ്ടുള്ള അടിയിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും യുവതി പറഞ്ഞു .

ജൂൺ 15നാണ് സംഭവം. മർദ്ദനത്തെ തുടർന്ന് കുഴഞ്ഞ് വീണ നാഫിയയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് കോഴിക്കാട് മെഡിക്കല്‍ കോളേജിൽ എത്തിക്കുകയായിരുന്നു. 2011 ൽ വിവാഹം കഴിഞ്ഞത് മുതൽ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് നിരന്തരം മർദിക്കാറുണ്ടെന്നാണ് നാഫിയാ നൽകിയ പരാതി.

യുവതിയുടെ പരാതിയിൽ കേസെടുത്ത വാഴക്കാട് പൊലീസ് ഭർത്താവ് കൈതൊടി ഫിറോസ്ഖാനെ അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനത്തിനും മർദനത്തിനുമാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here