കാസർകോട് പനത്തടിയിൽ പുഴയിൽ വീണ് ഒരാൾ മരിച്ചു

0
254

കാസർകോട്:പനത്തടിയിൽ പുഴയിൽ വീണ് ഒരാൾ മരിച്ചു. ചെറുപനത്തടിയിൽ മൂലപ്പള്ളി എം രാഘവൻ ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുഴയിലിറങ്ങിയപ്പോൾ കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇരുപത്തി രണ്ടായി.

കാസർകോട് പനത്തടി, വെള്ളരിക്കുണ്ട് ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വെള്ളരിക്കുണ്ട് താലൂക്കിലും ഹോസ്ദുർഗ് താലൂക്കിലും മഴ ശക്തമായ സാഹചര്യത്തിൽ ഇന്ന് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here