കാഡ്ബറിയുടെ ഗോഡൗണിൽ വന്‍ കവര്‍ച്ച; മോഷണം പോയത് 17 ലക്ഷം രൂപയുടെ ചോക്‌ളേറ്റുകൾ

0
191

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാഡ്ബറിയുടെ ഗോഡൗണിൽ നിന്ന് 17 ലക്ഷം രൂപയുടെ ചോക്‌ളേറ്റുകൾ മോഷണം പോയി. ലഖ്‌നൗവിലെ വിതരണക്കാരനായ രാജേന്ദ്ര സിംഗ് സിദ്ധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹത്തിന്‍റെ വീടാണ് ഗോഡൗണായി പ്രവർത്തിച്ചിരുന്നത്. അടുത്തിടെയാണ് രാജേന്ദ്ര സിംഗ് ഇവിടെ ഗോഡൗൺ ആരംഭിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയാണ് മോഷണം നടന്നത് എന്നാണ് കരുതുന്നത്.

ചൊവ്വാഴ്ച വിതരണക്കാർ ഗോഡൗണിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇവിടുത്തെ സിസിടിവി ക്യാമറകളും മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്. രാത്രിയിൽ പിക്കപ്പ് വാനിന്റെ ശബ്ദം കേട്ടതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ അത് സ്റ്റോക്ക് എടുക്കാൻ വന്നവരാകും എന്ന് കരുതിയത് കൊണ്ടാണ് ശ്രദ്ധിക്കാത്തതെന്നും ഇവർ അറിയിച്ചു.

സംഭവത്തിൽ വിതരണക്കാരനായ രാജേന്ദ്ര സിംഗ് ചിൻഹട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മോഷ്ടാക്കളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അറിയിക്കണമെന്ന് സിദ്ധു നാട്ടുകാരോട് അഭ്യർത്ഥിച്ചു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള മറ്റ് സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here