Wednesday, January 22, 2025
Home Latest news കര്‍ണാടക സവര്‍ക്കര്‍ വിവാദത്തില്‍ സിദ്ധരാമയ്യയെ ഭീഷണിപെടുത്തിയ കേസിൽ 16 പേര്‍ അറസ്റ്റില്‍

കര്‍ണാടക സവര്‍ക്കര്‍ വിവാദത്തില്‍ സിദ്ധരാമയ്യയെ ഭീഷണിപെടുത്തിയ കേസിൽ 16 പേര്‍ അറസ്റ്റില്‍

0
257

കര്‍ണാടക: കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തിയ കേസിൽ 16 പേര്‍ അറസ്റ്റില്‍. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി. 9 പേര്‍ കുശാല്‍ നഗറില്‍ നിന്നും 7 പേര്‍ മടിക്കേരിയില്‍ നിന്നുമാണ് പിടിയിലായത്. കുടകില്‍ സിദ്ധരാമ്മയ്യയുടെ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് 8 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവമോര്‍ച്ച, ഹിന്ദുമഹാസഭ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചതിനെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് സിദ്ധരാമ്മയ്യയ്ക്ക് നേരെയുള്ള പ്രതിഷേധം. ജീവന് ഭീഷണിയുണ്ടെന്ന പരാതിയില്‍ സിദ്ധരാമ്മയ്യയുടെ സുരക്ഷ വര്‍ധിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here