എം.എസ്.എഫ് നഖ്‌ഷേഖഥം; വോർക്കാടി പഞ്ചായത്തിൽ നിന്ന് 250 പ്രതിനിധികളെ പങ്കെടുപ്പിക്കും

0
191

വോർക്കാടി: മഞ്ചേശ്വരം മണ്ഡലം എം.സ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്ന യൂണിറ്റ് സംഗമങ്ങളുടെ ഭാഗമായി അടുത്ത മാസം സെപ്റ്റംബർ നാലിന് മൊർത്തണ എ .എച്ച് പാലസിൽ നടക്കുന്ന നഖ്‌ഷേഖഥം സമാപന സമ്മേളനത്തിൽ വോർക്കാടി പഞ്ചായത്തിൽ നിന്നും 250 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ വോർക്കാടി പഞ്ചായത്ത്‌ മുസ്ലീം ലീഗ്,യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്ത യോഗം തീരുമാനിച്ചു

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് പവൂർ അധ്യക്ഷനായ പരിപാടിയിൽ എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അൻസാർ വോർക്കാടി സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ ആരിഫ് ഉത്ഘാടനം ചെയ്തു.

രജിസ്റ്റർ ചെയ്ത 250 പ്രതിനിധികളെയും ഉൾപ്പെടുത്തി കൊണ്ട് വിപുലമായ രീതിയിൽ കൺവെൻഷൻ ചേരാൻ യോഗം തീരുമാനിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, ദുബൈ കെഎംസിസി മണ്ഡലം സെക്രട്ടറി മുനീർ ബെരിക എന്നിവർ യോഗത്തെ അഭിസംബോന്ദനം ചെയ്ത് സംസാരിച്ചു. എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട, ട്രെഷർ ജംഷീർ മൊഗ്രാൽ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സുബൈർ മാഷ്, വാർഡ് മെമ്പർ പിബി മജീദ്, എം.എസ്.ഫ് ജില്ലാ പ്രവർത്തക സമിതി അംഗം സർഫ്രാസ് ബന്തിയോട്, സിദീഖ്‌ ബെഡിയാർ, അഷ്‌റഫ്, മൊയ്‌ദു വാഡങ്ങലാ, അൻസാർ പാവൂർ, ജാഫർ പാവൂർ, തമീം, ആസിഫ്, മൻസൂർ അഷ്‌റഫ്, സ്വാബിർ എന്നിവർ സംബന്ധിച്ചു. സുബൈർ മാഷ് നന്ദി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here