ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ വീണ്ടും കാപ്പ ചുമത്തി ജയിലിലാക്കി

0
174

വിദ്യാനഗര്‍: ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ വീണ്ടും കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി. മധൂര്‍ ചെട്ടുംകുഴിയിലെ അഷ്ഫാഖ് എന്ന പി.എ അബ്ദുല്‍ അഷ്ഫാഖിനെയാണ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ജയിലിലാക്കിയത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് നടപടി. നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം നടപടി സ്വീകരിച്ചുവരികയാണ്.

കാസര്‍കോട്, വിദ്യാനഗര്‍ സ്റ്റേഷനുകളിലായി ആറ് കേസുകളിലെ പ്രതിയാണ് അഷ്ഫാഖെന്ന് പൊലീസ് പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കലക്ടര്‍ കാപ്പ നിയമപ്രകാരം തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിറക്കിയത്.

തുടര്‍ന്ന് വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവ് നടപ്പിലാക്കുകയായിരുന്നു. അഷ്ഫാഖിനെതിരെ നേരത്തേയും കാപ്പ ചുമത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here