‘അവിഹിതബന്ധം’; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് ഭാര്യ

0
270

ഭാര്യ പലതവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് അവിഹിത ബന്ധം അവസാനിപ്പിച്ചില്ല. ഇതിൽ പ്രകോപിതയായ ഭാര്യ ഭർത്താവിന്റെ സ്വകാര്യഭാഗങ്ങളിൽ തിളച്ച വെള്ളൊമൊഴിച്ചു. തമിഴ്നാട് റാണിപേട്ടിലാണ് സംഭവം. റാണിപേട്ട് ബനവരത്തിന് സമീപത്തെ ഗ്രാമീണനായ 32–കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. രണ്ട് മക്കളുടെ അച്ഛനായ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞതുമുതൽ, ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പലതവണ ഭാര്യ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ഇതേ ചൊല്ലി ഇരുവരും പരസ്പരം വഴക്കിടുകയും ചെയ്തു. ഭർത്താവ് ഉറങ്ങിയ ശേഷം ഭാര്യ പ്രതികാരം വീട്ടാൻ തീരുമാനിക്കുകയായിരുന്നു. നല്ല ഉറക്കത്തിലായിരുന്ന ഭർത്താവിന്റെ ലുങ്കി മാറ്റി തിളച്ച വെള്ളം സ്വകാര്യ ഭാഗങ്ങളിൽ ഒഴിക്കുകയായിരുന്നു. വേദനകൊണ്ടുള്ള യുവാവിന്റെ നിലവിളി കേട്ടാണ് അയൽവാസികളെത്തിയത്.

തുടർന്ന് അയൽവാസികൾ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വെല്ലൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ബനവരം പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here