16 തവണ ശ്രമിച്ചു; ഒടുവിൽ കണ്ണിനുള്ളിൽ ദേശീയ പതാക വരച്ചു; അനുകരിക്കരുതെന്ന് കലാകാരൻ

0
365

ചെന്നൈ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം വലിയ ആവേശത്തോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ദേശീയ പതാക മുഖചിത്രമാക്കി സൈബർ ഇടങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ വ്യത്യസ്ഥമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് തമിഴ്നാട്ടിലെ ഒരു കലാകാരൻ.

കണ്ണിനുള്ളിൽ ദേശീയ പതാക വരച്ചാണ് മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് ആയ യു.എം.ടി.രാജ വേറിട്ട പിന്തുണ നൽകിയത്. മെഴുകിന്റെയും മുട്ടയുടെയും മിശ്രിതം ഉപയോഗിച്ചാണ് രാജ തന്റെ കണ്ണിനുള്ളില്‍ ത്രിവര്‍ണ പതാക വരച്ചതെന്ന് േദശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 16 തവണ ശ്രമിച്ചാണ് വിജയിച്ചതെന്നും ആരും ഇത് അനുകരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യർഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here