Tuesday, November 26, 2024
Home Latest news 16 കഴിയാത്തവരെ നിയന്ത്രിക്കാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നു

16 കഴിയാത്തവരെ നിയന്ത്രിക്കാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നു

0
258

സന്‍ഫ്രാന്‍സിസ്കോ: 16 വയസ് കഴിയാത്തവരെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. കഴിഞ്ഞ വർഷം അവരുടെ ഫീഡുകളിലും പ്രൊഫൈലുകളിലും കൂടുതൽ നിയന്ത്രണം വരുത്തിയിരുന്നു. ഇപ്പോഴിതാ ഡിഫാൾട്ടായി കൗമാര ഉപയോക്താക്കൾക്കായി ഉള്ള സെൻസിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്താൻ ഒരുങ്ങുകയാണ് ആപ്പ്. “സ്റ്റാൻഡേർഡ്”, “ലെസ്സ്” എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് സെൻസിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിനായി കൗമാരക്കാർക്കുള്ളത്. കമ്പനി പറയുന്നതനുസരിച്ച്, 16 വയസ്സിന് താഴെയുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ “ലെസ്” ഓപ്ഷനിലേക്കാണ് മാറുക.

ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. 16 വയസ്സിന് താഴെയുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമകൾ ക്രമീകരണം സ്വമേധയാ സെറ്റിങ്സ് മാറ്റുന്നില്ലെങ്കിൽ മാന്വവലി അത് മാറും. കൂടാതെ, കൗമാരക്കാരെ അവരുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ക്രമീകരണങ്ങൾ അവലോകനം ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും അനുവദിക്കുന്ന പുതിയ മാർഗവും കൂടി ഇൻസ്റ്റഗ്രാം പരീക്ഷിക്കുന്നുണ്ട്.

ഇതുകൂടാതെ ആപ്പ് ഉപയോഗിക്കുന്ന 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളോട് സുരക്ഷയും സ്വകാര്യത ക്രമീകരണങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഒരു സെറ്റിങ്സ് അവലോകനം നടത്താൻ ഇൻസ്റ്റാഗ്രാം ആവശ്യപ്പെടും. ഇൻസ്റ്റാഗ്രാമിൽ ചെലവഴിക്കുന്ന സമയം എങ്ങനെ മാനേജ് ചെയ്യാം എന്ന് അവലോകനം ചെയ്യാൻ കൗമാരക്കാരോട് ആവശ്യപ്പെടുന്ന നിർദ്ദേശങ്ങളും കമ്പനി കാണിക്കും. കഴിഞ്ഞ വർഷം ജൂലൈയിൽ കമ്പനി ഒരു സെൻസിറ്റിവിറ്റി ഫിൽട്ടർ അവതരിപ്പിച്ചിരുന്നു. ഈ വർഷം മാർച്ചിലാണ് ഇൻസ്റ്റാഗ്രാം രക്ഷാകർതൃ നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. തങ്ങളുടെ കുട്ടികൾ ഇൻസ്റ്റാഗ്രാമിൽ എത്ര സമയം ചെലവഴിക്കുന്നുവെന്ന് നീരിക്ഷിക്കാൻ മാതാപിതാക്കളെ ഇത് സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here