‘ഹെൽമെറ്റില്ല, ബൈക്ക് യാത്രയിൽ യുവാവിന്റെ സാഹസിക കുളി’ വീഡിയോ വൈറലായി; ലൈസൻസ് സസ്‌പെന്റ് ചെയ്തു! ട്രോൾ വീഡിയോയുമായി എംവിഡി

0
372

നിയമ ലംഘകർക്കെതിരെ ട്രോൾ വീഡിയോയുമായി മോട്ടോർ വാഹനവകുപ്പ്. രണ്ട് യുവാക്കൾ ബൈക്കിൽ പോകുന്നതും, പിറകിൽ ഇരിക്കുന്ന യുവാവ് വണ്ടിയോടിക്കുന്നയാളെ കുളിപ്പിക്കുന്നതിന്റെയും റീൽസ് സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് സംഭവത്തിൽ നടപടി സ്വീകരിച്ചത് ട്രോൾ വീഡിയോയിലൂടെ എംവിഡി പങ്കുവെച്ചത്.

ഹെൽമറ്റ് പോലും ധരിക്കാതെയായിരുന്നു യുവാക്കളുടെ യാത്ര. റോഡരികിൽ നിൽക്കുന്നവർ യുവാക്കളെ നോക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായത്. പിന്നാലെ ‘നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട്’ എന്ന ക്യാപ്ഷനോടുകൂടി, ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ എം വി ഡി ട്രോൾ വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു.

‘ എല്ലാം കാണിച്ചുകൊണ്ടാണ് സാറെ അവൻ കുളിക്കുന്നത്’ എന്ന ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ രംഗങ്ങൾ കോർത്തിണക്കിയാണ് ട്രോളുകൾ ഉണ്ടാക്കിയത്. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായും ട്രോൾ വീഡിയോയിലൂടെ എംവിഡി അറിയിച്ചു. ട്രോൾ വീഡിയോയും തരംഗം സൃഷ്ടിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here