ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ പതിനൊന്നു സംസ്ഥാനങ്ങളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു കൂടുതല്‍ ലൈംഗിക പങ്കാളികളെന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വേ. ദേശീയ ശരാശരിയില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ പലമടങ്ങ് മുന്നിലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിനു പുറമേ രാജസ്ഥാന്‍, ഹരിയാന, ചണ്ഡിഗഢ്, ജമ്മു കശ്മീര്‍, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്കു പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളത്. രാജസ്ഥാനാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ലൈംഗിക പങ്കാളികളുള്ള സംസ്ഥാനം.
ഭാര്യയോ ജീവിത പങ്കാളിയോ അല്ലാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍, ദേശീയ ശരാശരിയില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ എണ്ണം പലമടങ്ങു കൂടുതലാണ്. ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ നാലു ശതമാനമാണ്. ഏന്നാല്‍ സ്ത്രീകളില്‍ ഇത് 0.5 ശതമാനം മാത്രമെന്നു സര്‍വേ പറയുന്നു.
രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 707 ജില്ലകളിലാണ്, അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേ നടത്തിയത്.