സാറ്റലൈറ്റ് കണക്ഷൻ, ബിഗ് സ്‌ക്രീൻ; ഐഫോൺ 14ല്‍ ഞെട്ടിക്കുന്ന ഫീച്ചറുകൾ

0
314

സാൻ ഫ്രാൻസിസ്‌കോ: ഐഫോൺ 14ന്റെ ലോഞ്ചിങ്ങിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആപ്പിൾ ആരാധകർ. സെപ്റ്റംബർ ഏഴിനാണ് പുതിയ രൂപമാറ്റങ്ങളോടെയും വൻ ഫീച്ചറുകളോടെയും പുതിയ ഐഫോൺ സീരീസ് വിപണിയിലിങ്ങാനിരിക്കുന്നത്. സാറ്റലൈറ്റ് കണക്ഷൻ, ബിഗ് സ്‌ക്രീൻ, 2 ടി.ബി സ്റ്റോറേജ് അടക്കമുള്ള വമ്പൻ ഫീച്ചറുകളാണ് പുതിയ സീരീസിൽ പ്രതീക്ഷിക്കപ്പെടുന്നത്.

അടിയന്തര സാഹചര്യങ്ങളിൽ ടെക്സ്റ്റ്, വോയിസ് മെസേജുകൾ അയക്കാനുള്ള സാങ്കേതികവിദ്യായാണ് സാറ്റലൈറ്റ് കണക്ഷനിലൂടെ ലഭ്യമാക്കുക. ഐഫോൺ 14ൽ പരീക്ഷണാടിസ്ഥാനത്തിലാണ് സാറ്റലൈറ്റ് കണക്ഷൻ അവതരിപ്പിക്കുന്നതെന്ന് ടെക് വിദഗ്ധനായ മിങ് ചി ക്വോ പറയുന്നു. പുതിയ ഫീച്ചറിന്റെ ഹാർഡ്‌വെയർ പരീക്ഷണം പൂർത്തിയായിട്ടുണ്ട്. സാറ്റലൈറ്റ് ഫീച്ചർ അവതരിപ്പിക്കാനായി ഗ്ലോബൽസ്റ്റാറുമായി ആപ്പിൾ കരാറിൽ ഒപ്പിട്ടിട്ടുണ്ട്.

വലിയ സ്‌ക്രീനുകളും കൂടുതൽ ശക്തമായ പ്രോസസറുമാണ് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു ഫീച്ചർ. 4.7 ഇഞ്ച് ഡിസ്‌പ്ലേ 6.1ലേക്ക് മാറും. വലിയ ബാറ്ററിയുണ്ടാകുമെന്നും സൂചനയുണ്ട്. ഫാസ്റ്റ് ചാർജിനെ സഹായിക്കുന്നതാകും ഈ മാറ്റം. കാമറ റെസല്യൂഷനിലും വൻ മാറ്റമുണ്ടാകും. മെയിൻ കാമറ 12 എംപിയിൽനിന്ന് 48 എംപിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. പഴയ പർപ്പിൾ നിറം തിരിച്ചുകൊണ്ടുവന്നേക്കുമെന്നും വിവരമുണ്ട്.

സെപ്റ്റംബർ ഏഴിനു നടക്കുന്ന പുതിയ സീരീസ് ലോഞ്ചിങ്ങിൽ എല്ലാ മോഡലുകളും അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. 6.1 ഇഞ്ച് ഐഫോൺ 14, 6.7 ഐഫോൺ 14, 6.1 ഐഫോൺ പ്രോ, 6.7 ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയാണ് പുതിയ സീരീസിൽ പ്രതീക്ഷിക്കപ്പെടുന്നത്. ചൈനീസ് വിപണിയിലിറങ്ങി രണ്ടു മാസത്തിനുശേഷമായിരിക്കും ഇന്ത്യൻ മാർക്കറ്റിൽ പുതിയ സീരീസ് ഇറങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here