സര്‍ക്കാര്‍ കേസ് വാദിക്കാന്‍ പുറത്തുനിന്ന് അഭിഭാഷകർ; ചെലവ് 1.23 കോടി

0
235

തിരുവനന്തപുരം∙ സർക്കാർ അഭിഭാഷകരുടെ നീണ്ടനിര ഉണ്ടെങ്കിലും കോടികൾ മുടക്കി കേസ് വാദിക്കാൻ ആളെയിറക്കി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ ഒന്നേകാൽ കോടി രൂപ വക്കീൽ ഫീസിനത്തിൽ ചെലവാക്കിയെന്ന വിവരാവകാശ രേഖ പുറത്തുവന്നു. നിയമസഭാ കയ്യാങ്കളി കേസിൽ പതിനാറര ലക്ഷമാണു ചെലവ്.

സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനായി കേസ് വാദിക്കാൻ 3 അഭിഭാഷകർ, ഹൈക്കോടതിയിൽ 138 പേർ. എങ്കിലും സർക്കാരിനു താൽപര്യമുള്ള കേസ് വാദിക്കണമെങ്കിൽ അഭിഭാഷകർ പുറത്തുനിന്നു തന്നെ വരണം. അഡ്വക്കറ്റ് ജനറലും(എജി), ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമടക്കം സർക്കാർ അഭിഭാഷകർക്കായി പ്രതിമാസം ഒരു കോടി 55 ലക്ഷം രൂപയാണ് ഖജനാവിൽനിന്നു ശമ്പളമായി ചെലവാക്കുന്നത്.

എന്നിട്ടും പുറമേ നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന വകയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ചെലവാക്കിയത് ഒരു കോടി 23 ലക്ഷം രൂപ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓരോന്നിലും ഒരു ലക്ഷം രൂപയിൽ അധികം ഫീസ് നൽകി 56 കേസുകളിലാണു പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവന്നത്. നിയമസഭ കയ്യാങ്കളി കേസിൽ രഞ്ജിത് കുമാറിന് 16.5 ലക്ഷം രൂപ നൽകിയതാണ് ഇതിൽ ഏറ്റവും ഉയർന്ന തുക. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് പുറത്തുനിന്നുള്ള അഭിഭാഷകർക്കായി 17.83 കോടി രൂപയാണ് ചെലവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here