വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റിൽ

0
259

കുമ്പള ∙ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. കുബന്നൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെ.പി.നജീബ് മഹ്ഫൂസിനെ (22) ആണ് എസ്ഐ വി.കെ.അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുമ്പള കിദൂർ മൈലാളം റോഡിലെ വാടക ക്വാർട്ടേഴ്സിന്റെ ടെറസിൽ കഞ്ചാവ് കൃഷി ഉണ്ടെന്നു ഇൻസ്പെക്ടർ പി.പ്രമോദിനു ലഭിച്ച വിവരത്തെത്തുടർന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.

3 കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ഇതിനു 2 മാസം വളർച്ചയുണ്ടായിരുന്നു. മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയായ നജീബ് മഹ്ഫൂസ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും വിൽപനയ്ക്കും സ്വന്തം ആവശ്യത്തിനുമായി ഉപയോഗിക്കാനാണു കൃഷി നടത്തിയതെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. എസ്ഐയെ കൂടാതെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.സുധീർ, സിവിൽ പൊലീസ് ഓഫിസർമാരായ പി.അജയൻ, ടി.കെ.സദൻ, കൊച്ചുറാണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here